നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പണം എവിടെ? കനറാ ബാങ്ക് കേസിലെ പ്രതി വിജീഷ് വർഗീസിന്‍റെ അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് മാത്രം

  പണം എവിടെ? കനറാ ബാങ്ക് കേസിലെ പ്രതി വിജീഷ് വർഗീസിന്‍റെ അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് മാത്രം

  പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 8.13 കോടി രൂപയാണ് ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് തട്ടിയെടുത്തത്

  വിജീഷ് വർഗീസ്

  വിജീഷ് വർഗീസ്

  • Share this:
   പത്തനംതിട്ട: കനറാ ബാങ്ക് പണത്തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി വിജീഷ് വർഗീസിന്‍റെ അക്കൗണ്ടിൽ നിന്നും പണമൊന്നും കണ്ടെത്താനായില്ല. വിജീഷിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നത്.

   സ്വന്തം പേരിലുളള 3 അക്കൗണ്ടുകൾ. ഭാര്യയുടെ പേരിലുളള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേയ്ക്കാണ് വിജീഷ് വർഗീസ് വൻ തുക നിക്ഷേപിച്ചത്. 6.5 കോടി രൂപ ഇത്തരത്തിൽ മാറ്റിയതെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. എന്നിൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ തുക ബാക്കിയില്ല. ചിലതിൽ മിനിമം ബാലൻസ് അവശേഷിക്കുമ്പോൾ, മറ്റുചിലത് കാലിയാണ്. തട്ടിപ്പ് സ്ഥിരീകരിച്ചതോടെ, ബൗങ്ക് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

   കുടുംബാംഗങ്ങളുടെ അറിവോടെയാണോ തുക പിൻവലിക്കപ്പെട്ടതെന്നാണ് ഉയർന്നുവരുന്ന സംശയം. തട്ടിയെടുത്ത പണത്തിൽ വലിയൊരു ശതമാനം, ഓഹരി പിപണിയിൽ നിക്ഷേപിച്ചതായാണ് മൊഴി. എന്നാൽ ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ നിജസ്ഥിതി ബോധ്യമാകു. തട്ടിപ്പിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നു. അതേസമയം, കേസ് ക്രൈം ബ്രാഞ്ചിനു വിട്ട് ഉത്തരവ് വന്നുവെങ്കിലും, നടപടിക്രമങ്ങൾ വൈകും.

   Also Read-രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ; കണക്കുകളുമായി IMA

   പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 8.13 കോടി രൂപയാണ് ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും കുട്ടികളും പ്രതിയ്‌ക്കൊപ്പമുണ്ടായിരുന്നു.

   പത്തുലക്ഷം രൂപയുടെ ഒരു അക്കൗണ്ട്,  ഉടമ അറിയാതെ ക്ലോസ് ചെയ്യപ്പെട്ടു എന്ന പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കനറാ ബാങ്ക് അധികൃതർ ആരംഭിച്ച പരിശോധനയിലാണ് വിജീഷിന്‍റെ തട്ടിപ്പ് പുറത്ത് വരുന്നത്. ഫെബ്രുവരി മുതൽ തന്നെ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ പോയ വിജീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാൾ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

   നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എൻഇഎഫ്ടി) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു വിജീഷിന്‍റെ തട്ടിപ്പ്. അക്കൗണ്ട് നമ്പരും ഐഎഫ്എസ്ഇ കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിൻവലിക്കാം. ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.   സ്ഥിര നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരില്‍നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്തികയിലുള്ളവരുടെ പാസ് വേര്‍ഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നുമാണ് ഓഡിറ്റ് വിഭാഗം സംശയിക്കുന്നത്.
   Published by:Asha Sulfiker
   First published: