മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയത്തിൽ വോട്ടര്‍മാരെ വാള് വീശി ഭീഷണിപ്പെടുത്തി സ്ഥാനാര്‍ഥി. മഹാരാഷ്ട്രയിലെ അകോലയിലെ പാടൂർ താലൂക്കിലെ ഖംഖേദ് ഗ്രാമത്തിലാണ് സംഭവം. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ മുപ്പത് കൊല്ലമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് പതിവായി ജയിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് മത്സരിക്കാനിറങ്ങിയത്. പക്ഷേ പ്രതീക്ഷിക്കാതെ വന്ന പരാജയത്തിൽ ഇയാൾ രോഷാകുലമാവുകയായിരുന്നുവെന്ന് പോലീസുദ്യോഗസ്ഥന് പറഞ്ഞു.
Also read-മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ; വീടിനു നേരെ ആക്രമണം
കയ്യില്‍ വാളുമായി ഇയാള്‍ ജനങ്ങളുടെ അരികിലേക്കെത്തുകയും വാള് വീശി അസഭ്യവാക്കുകള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.