HOME » NEWS » Crime »

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കി

പനിയായാണെന്ന് പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രിയിൽ പിറകുവശത്തെ ഗ്രില്ലിൻ്റെ പൂട്ട് തകർത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 24, 2020, 4:28 PM IST
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കി
അറസ്റ്റിലായ യൂസഫ്
  • Share this:
മലപ്പുറം: മഞ്ചേരിമെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടിയിലാക്കി പൊലീസ്. നാലു കിലോഗ്രാം കഞ്ചാവുമായി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത ആലിപ്പറമ്പ് കുന്നനാത്ത് യൂസഫ്(23) ആണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ നിന്നും രക്ഷപ്പെട്ടത്.

പനിയായാണെന്ന് പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രിയിൽ പിറകുവശത്തെ ഗ്രില്ലിൻ്റെ പൂട്ട് തകർത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് മഞ്ചേരി സി.ഐ സി.അലവി, കാളികാവ് സി. ഐ. പി.ജ്യോതീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ആലിപ്പറമ്പ് മലയുടെ മുകളിലെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്ന് അതി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.



യൂസഫിൻ്റെ പേരിൽ പെരിന്തൽമണ്ണ സ്റ്റേഷനിൽ മോഷണക്കേസും നിലവിലുണ്ട് . സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബാലകൃഷ്ണൻ, ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ , കൃഷ്ണകുമാർ, മനോജ്കുമാർ , കാളികാവ് സ്റ്റേഷനിലെ സിപിഒ മാരായ ആസിഫ് അലി, പ്രിൻസ്, ഉജേഷ് , സുധീഷ്, സജേഷ്, ഷാജു, പ്രവീൺ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Published by: Gowthamy GG
First published: October 24, 2020, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories