കോഴിക്കോട് നഗരത്തിൽ കഞ്ചാവ് മാഫിയ സജീവം; വിൽപ്പനക്കാരായി സ്കൂൾ വിദ്യാർത്ഥികളും

 കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ മൂന്ന് വിദ്യാർത്ഥികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വഴിയാത്രികൻ പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും ഒരോ പൊതി വീതം കഞ്ചാവ് കണ്ടെത്തിയത്.

News18 Malayalam | news18
Updated: February 14, 2020, 5:49 PM IST
കോഴിക്കോട് നഗരത്തിൽ കഞ്ചാവ് മാഫിയ സജീവം; വിൽപ്പനക്കാരായി സ്കൂൾ വിദ്യാർത്ഥികളും
handcuffs-arrest
  • News18
  • Last Updated: February 14, 2020, 5:49 PM IST
  • Share this:
കോഴിക്കോട്: കഞ്ചാവ് കച്ചവടത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച് കോഴിക്കോട്ടെ കഞ്ചാവ് മാഫിയ. വാങ്ങുന്നവരും, വിൽക്കുന്നവരും വിദ്യാർത്ഥികൾ ആയാൽ പിന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിടി വീഴില്ലെന്നതാണ് മാഫിയയുടെ നീക്കത്തിന് പിന്നിൽ. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.

നഗരമധ്യത്തിലെ ചെറുവഴികളും തിരക്കൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ മൂന്ന് വിദ്യാർത്ഥികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വഴിയാത്രികൻ പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും ഒരോ പൊതി വീതം കഞ്ചാവ് കണ്ടെത്തിയത്.

ALSO READ: വെട്ടിച്ചു കടന്നുകളഞ്ഞ ലോറി പിന്തുടർന്ന് പിടികൂടി എക്സൈസ്; പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്

നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളിലെ ഒൻപതിലും, പത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇതേ സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളായിരുന്നു.

സമാനമായ സാഹചര്യത്തിൽ എതാനും ദിവസം മുൻപ് മഫ്തിയിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ ചെറുവഴിയിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ കഞ്ചാവുമായി പിടികൂടിയിരുന്നു. വിദ്യാർത്ഥികൾ ആയതിനാൽ പലപ്പോഴും കേസുകൾ എടുക്കാതെ ഉപദ്ദേശം നൽകി പറഞ്ഞയക്കുകയാണ് പതിവ്.

വിദ്യാർത്ഥികൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ കേന്ദ്രികരിച്ച് ബോധവൽക്കരണ പരിപാടി ശക്തമാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുഗതൻ പറഞ്ഞു.
First published: February 14, 2020, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading