• HOME
  • »
  • NEWS
  • »
  • crime
  • »
  • മുംബൈയില്‍ ബേക്കറിയില്‍ നിന്ന് കഞ്ചാവ് കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു; മൂന്നു പേര്‍ കസ്റ്റഡിയില്‍

മുംബൈയില്‍ ബേക്കറിയില്‍ നിന്ന് കഞ്ചാവ് കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു; മൂന്നു പേര്‍ കസ്റ്റഡിയില്‍

എന്‍സിബി സോണല്‍ യൂണീറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെ റെയ്ഡ് നടത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    മുംബൈ: മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആണ് കഞ്ചാവ് ചേര്‍ത്ത കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇത് ആദ്യ സംഭവമാണെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ബേക്കറിയില്‍ നടത്തിയ റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് കലര്‍ന്ന ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെത്തി. എന്‍സിബി സോണല്‍ യൂണീറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെ റെയ്ഡ് നടത്തിയത്. 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ബേക്കറി ജീവനക്കാരനായ ഒരാളെ ശനിയാഴ്ച എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.

    Also Read-കണ്ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍

    അറസ്റ്റിലായ ജീവനക്കാരനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം ബേക്കറിയിലേക്ക് എത്തിച്ചത്. മിഠായികള്‍, ചിപ്‌സ്, ബേക്ക് ചെയ്ത പലഹാകങ്ങള്‍ എന്നിവയില്‍ കഞ്ചാവ് കലര്‍ത്തി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് എന്‍സിബി പ്രസ്താവനയില്‍ പറയുന്നു. എ്ന്നാല്‍ ഇത് തിരിച്ചറിയാന്‍ പ്രയാസമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയതും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരാള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും എന്‍സിബിയുടെ പ്രസ്താവനയില്‍ പറയുന്നു.

    അതേസമയം മറ്റൊരു കേസില്‍ ലോക്ഡൗണിനിടെ വില്‍ക്കാനായി ട്രെയിനില്‍ മദ്യം കടത്തിയ രണ്ടു യുവതികള്‍ പിടിയിലായി. കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് പിടിയിലായത്. കായംകുളത്തുവെച്ച് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും, റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

    Also Read-ലോക്ക് ഡൗണിൽ ചാരായം വാറ്റ്; മുൻ മിസ്റ്റർ കോട്ടയം ജിമ്മൻ സുനി പിടിയിൽ

    കഴിഞ്ഞ ദിവസം ബംഗളരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസിലാണ് ദീപിയും ഷീജയും മദ്യം കടത്തിയത്. കായംകുളത്തുവെച്ച് ബോഗികള്‍ പരിശോധിച്ചുവന്ന റെയില്‍വേ പൊലീസ് സംഘം സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബാഗ് പരിശോധിച്ചത്. 750 മി. ലിറ്ററിന്റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരമാണ് രണ്ടുപേരുടെയും ബാഗുകളില്‍നിന്ന് കണ്ടെത്തിയത്.

    കര്‍ണാടകയില്‍ ലഭ്യമാകുന്ന വില കുറഞ്ഞ മദ്യമാണിതെന്ന് വ്യക്തമായിട്ടുണ്ട്. നാട്ടില്‍ കുപ്പിക്ക് 2500 രൂപ മുതല്‍ 3000 രൂപ വരെ നിരക്കിലാണ് ഇത് വിറ്റഴിച്ചിരുന്നതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. നേരത്തെയും കര്‍ണാടകയില്‍നിന്ന് ഇത്തരത്തില്‍ മദ്യം കടത്തിക്കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ സ്റ്റോക്ക് തീര്‍ന്നതോടെയാണ് വീണ്ടും ബംഗളരുവില്‍ എത്തി മദ്യവുമായി എത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു.
    Published by:Jayesh Krishnan
    First published: