• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടയില്‍ രണ്ടു പേര്‍ പിടിയില്‍

Drug Case | ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടയില്‍ രണ്ടു പേര്‍ പിടിയില്‍

പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നല്‍കാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് പ്രതികളുടെ മൊഴി

  • Last Updated :
  • Share this:
    മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് (Digital weighing machine) കൊണ്ടു നടന്ന് കഞ്ചാവ് (Marijuana) തൂക്കി വില്‍ക്കുന്നതിനിടയില്‍ രണ്ടു പേര്‍ പിടിയില്‍(Arrest). തിരുവാലി സ്വദേശി ഷിബില്‍, കാരാട് സ്വദേശി ഷബീര്‍ എന്ന കുട്ടിമാന്‍ എന്നിവരാണ് വണ്ടൂര്‍ പൊലീസിന്റെ(Police) പിടിയിലായത്. ഇവരില്‍ നിന്ന് 225 ഗ്രാം കഞ്ചാവും അത് തൂക്കി വില്‍ക്കാനുള്ള ഡിജിറ്റല്‍ ത്രാസും പൊലീസ് പിടിച്ചെടുത്തു.

    പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പൊലീസ്. വിദ്യാര്‍ത്ഥികളായിരുന്നു സംഘത്തിന്റെ പ്രധാന ഇരകള്‍. ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഈ സംഘം ചെയ്തിരുന്നത്.

    Also Read-POCSO Case | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി അറസ്റ്റില്‍

    പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നല്‍കാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഇരുവരുടെ രണ്ട് ബൈക്കുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

    Caste Murder | മകള്‍ ജാതി മാറി വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മകളേയും കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

    ചെന്നൈ: മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയേയും മറ്റു രണ്ടു മക്കളേയും കൊന്ന(Murder) ശേഷം ഗൃഹനാഥന്‍ ആത്മഹത്യ(Suicide) ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം രണ്ട് മക്കളേയുമാണ് വധിച്ചത്.

    Also Read-Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ

    താഴ്ന്ന ജാതിക്കാരനെ മകള്‍ വിവാഹം ചെയ്തതിലൂള്ള പ്രകോപനമാണ് കൃത്യത്തിന് കാരണം. ചായക്കട നടത്തുന്ന ലക്ഷ്മണ്‍ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അറിയിച്ചു. അതേസമയം വിവാഹിതയായ മകള്‍ ഭര്‍ത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: