മലപ്പുറം: ഗുഡ്സ് ഓട്ടോറിക്ഷയിൽ പുല്ലുകെട്ടുകൾക്ക് ഇടയിൽ കടത്തുകയായിരുന്ന നാലുകിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി പൂളോണ മുഹമ്മദ് സാദിഖ് (40), കൈതച്ചിറ തത്തേങ്കലം സ്വദേശി അബ്ദുൾ ഖാദർ (37) എന്നിവര്‍ ആണ് പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയിലായത്.
തീറ്റപ്പുൽ കെട്ടുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചരക്കു ലോറികളിലും പച്ചക്കറി മിനിലോറികളിലും രഹസ്യമായി ഒളിപ്പിച്ച് മലബാർ മേഖലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
TRENDING:സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
ചരക്ക് ലോറികളിലും മറ്റും ഒളിപ്പിച്ച് എത്തിക്കുന്ന കഞ്ചാവ് ഏജന്റുമാർ മുഖേനയാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. പ്രതികളില്‍ നിന്നും ഇത്തരം ഏജന്‍റുമാരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്.
മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എഎസ്പി എം.ഹേമലത IPS ന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രൻ മേലെയിൽ, ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സാദിഖിന് മണ്ണാർക്കാട്, മുക്കം പോലീസ് സ്റ്റേഷനുകളിൽ അടിപിടിക്കേസും കഞ്ചാവ് കേസും നിലവിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cannabis, Excise, Kerala police, Marijuana