കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് മഹേഷ് പുറത്തിറങ്ങിയത്.

News18 Malayalam | news18
Updated: January 15, 2020, 1:27 PM IST
കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു
Mahesh
  • News18
  • Last Updated: January 15, 2020, 1:27 PM IST
  • Share this:
ആലപ്പുഴ: കരുനാട് വീട്ടിൽ മഹേഷ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഗിരീ ഷിനെ ചേർത്തല  പോലിസ് കസ്റ്റഡിയിൽ എടുത്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മഹേഷ്. കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് മഹേഷ് പുറത്തിറങ്ങിയത്.

പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം മുതൽ മഹേഷും സഹോദരൻ ഗിരീഷും തമ്മിൽ വഴക്ക് ആരംഭിച്ചിരുന്നു.മദ്യലഹരിയിലായിരുന്നു വഴക്ക്. അർദ്ധരാത്രിയോടെ ഗിരീഷിന്റെ വീടിന് മുന്നിൽ വെച്ച് അടിപിടി ഉണ്ടായി. തുടർന്നാണ് മഹേഷിന കുത്തേറ്റത്. അടിവയറ്റിൽ ആഴ്ത്തിൽ മുറിവേറ്റ മഹേഷിനെ അച്ഛനും ഗിരീഷും ചേർത്തലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Also Read-RSS നിയന്ത്രണത്തിലെ കോളജിലെ പരിപാടി: ഇരിട്ടി എഎസ്പി വിവാദത്തിൽ

ഗിരീഷിനെ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏറെനാളായി സഹോദരങ്ങൾ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധ രും സ്ഥലത്തെത്തി പരിശോധന നടത്തി.
Published by: Asha Sulfiker
First published: January 15, 2020, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading