നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ വര്‍ക്ക് ഷോപ്പിൽ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്ഞാതർ തല്ലിതകർത്തു; പ്രതികളെ തിരഞ്ഞ് പൊലീസ്

  കണ്ണൂരിൽ വര്‍ക്ക് ഷോപ്പിൽ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്ഞാതർ തല്ലിതകർത്തു; പ്രതികളെ തിരഞ്ഞ് പൊലീസ്

  കഴിഞ്ഞ 5 വർഷത്തോളമായി പ്രവർത്തിക്കുന്ന ഐറിസ് കാർ കെയർ എന്ന സ്ഥാപനത്തിലെ വാഹനമാണ്  അടിച്ചു തകര്‍ത്തത്

  • Share this:
  കണ്ണൂർ: മയ്യിൽ സ്റ്റെപ് റോഡിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനം അജ്ഞാതർ അടിച്ചു തകർത്തു. പരിയാരം സ്വദേശി കെ. സന്തോഷ് കുമാറിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട അടച്ചു പോയതിനു ശേഷമാണ് സംഭവം നടന്നത്. സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സൻറ് KL/AT/3798 നമ്പർ കാറിൻ്റെ പുറകിലെ ഗ്ലാസ് പൂർണമായും അടിച്ചു തകർത്തിട്ടുണ്ട്.

  Also Read-'SDPI ആയാലും RSS ആയാലും വര്‍ഗീയത നാടിന്‍റെ ഐക്യവും ഒരുമയും ഇല്ലാതാക്കും': മുഖ്യമന്ത്രി പിണറായി വിജയന്‍  കഴിഞ്ഞ 5 വർഷത്തോളമായി പ്രവർത്തിക്കുന്ന ഐറിസ് കാർ കെയർ എന്ന സ്ഥാപനത്തിലെ വാഹനമാണ്  അടിച്ചു തകര്‍ത്തത്. ഇത്തരമൊരു അതിക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ് അംഗം കൂടിയാണ് കെ.സന്തോഷ് കുമാർ.

  പരാതിയെ തുടർന്ന് മയ്യിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
  Published by:Asha Sulfiker
  First published:
  )}