ഡല്‍ഹി: ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത് മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.
Also read-ബൈക്ക് അപകടത്തില്‍പ്പെട്ടത് അന്വേഷിക്കാനെത്തിയ എസ്ഐയുടെ ചെവി യുവാവ് കടിച്ചുമുറിച്ചു
ഗുരുഗ്രാമില്‍ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മോനു എന്നയാളുടേതാണ് ബൈക്ക്. മോനു ജോലി കഴിഞ്ഞ് തിരിച്ചുപോകും വഴിയാണ് അപകടം. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.
Road rage incident witnessed in gurugram sector 62 where a bike was hit by a car and then was dragged for 4 kms , acc to police 2 people were on the bike.
This is the third Hit and run incident in span of 2months in NCR. #gurugramroadrage #hitandrun #roadrage @gurgaonpolice pic.twitter.com/qSZeTajoi4— Harsha chandwani (@harsha19chand) February 2, 2023
കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതും റോഡില്‍ തീപ്പൊരി ചിതറിക്കുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. സുശാന്ത് മേത്തയോട് മറ്റ് വണ്ടിക്കാര് ഇക്കാര്യം പറഞ്ഞുവെങ്കിലും കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനടിയിലെ കുടുക്ക് വിട്ട് ബൈക്ക് റോഡിലേക്ക് തെറിച്ച് വീണതോടെ കാര്‍ ഓടിച്ചിരുന്നയാള്‍ വണ്ടി നിര്‍ത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.