പഞ്ചാബില്‍ വാഹന പരിശോധന നടത്തുന്ന പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ; വൈറല്‍ ദ്യശ്യങ്ങള്‍ കാണാം

ഇടിച്ചിട്ടകാര്‍ പിടികൂടിയതായി പോലീസ് വ്യത്തങ്ങള്‍ പറഞ്ഞു

ഇടിച്ചിട്ടകാര്‍ പിടികൂടിയതായി പോലീസ് വ്യത്തങ്ങള്‍ പറഞ്ഞു

ഇടിച്ചിട്ടകാര്‍ പിടികൂടിയതായി പോലീസ് വ്യത്തങ്ങള്‍ പറഞ്ഞു

 • Share this:
  പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസുകാരനെ ഇടിച്ചിടുന്ന ദ്യശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടക്കുന്നത്. പരിശോധനക്കായി കാറ് നിര്‍ത്താന്‍ അവശ്യപ്പെട്ടു എങ്കിലും കാര്‍ നിര്‍ത്താതെ പോലീസുകാരനെ ഇടിച്ചിടുകയായിരുന്നു.

  പോലീസുകാരെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകരനെ ഇടിച്ചിട്ടകാര്‍ പിടികൂടിയതായി പോലീസ് വ്യത്തങ്ങള്‍ പറഞ്ഞു

  #WATCH Car evading security check hits police personnel in Patiala, Punjab


  Police say the injured police personnel is under medical treatment, car traced, further investigation underway

  (Video source: Police) pic.twitter.com/ZF9wygy8Xm


  — ANI (@ANI) August 14, 2021

  രാത്രിയിൽ ചുംബന സ്മൈലിയും വീഡിയോ കോളും; കോളേജ് അധ്യാപകനെതിരെ വിദ്യാർഥിനികളുടെ പരാതി

  വാട്സാപ്പിലൂടെ ചുംബന സ്മൈലികൾ അയയ്ക്കുകയും വീഡിയോ കോൾ ചെയ്യുന്നതായും അധ്യാപകനെതിരെ കോളേജ് വിദ്യാർഥിനികൾ പരാതി നൽകി. തിരുവനന്തപുരം ചെമ്പഴന്തി എസ്. എൻ കോളേജിലെ അഞ്ച് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകിയത്. പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്‍റ് പ്രൊഫസറും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് പരാതി. കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് രാജ്ഭവനിലെത്തി വിദ്യാർഥികൾ പരാതി നൽകിയത്. ഗവർണർക്ക് പരാതി നൽകിയ വിദ്യാർഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ ആരോപിക്കുന്നു.

  രാത്രിയിൽ ചുംബന സ്മൈലി അയയ്ക്കുകയും അകാരണമായി വീഡിയോ കോൾ ചെയ്യുകയും അനാവശ്യമായി സംസാരിക്കാൻ ശ്രമിക്കുന്നതായും ബിരുദ വിദ്യാർഥിനികൾ പരാതിയിൽ ഉന്നയിക്കുന്നു. കോളേജിൽ നടത്തിയ ജെൻഡർ സെൻസിറ്റിവിറ്റി ക്ലാസിന് ശേഷമാണ് വിദ്യാർഥികളെ അധ്യാപകൻ ശല്യം ചെയ്യാൻ തുടങ്ങിയത്. ആദ്യം രണ്ട് വിദ്യാർഥിനികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും, സമ്മർദ്ദത്തെ തുടർന്ന് പിൻവലിപ്പിച്ചതായും ആരോപണമുണ്ട്. തുടർന്ന് കൂടുതൽ വിദ്യാർഥികൾ പ്രിൻസിപ്പലിന് മെയിൽ അയയ്ക്കുകയായിരുന്നു.

  എന്നാൽ പരാതി നൽകിയ രക്ഷിതാക്കളെയും വിദ്യാർഥികളെയും കോളേജിൽ വിളിച്ചുവരുത്തുകയും വിവരങ്ങൾ പുറത്തുവിട്ടതായും ആരോപണമുണ്ട്. ഇതിനിടെ കോളേജിലെ ചില വകുപ്പു മേധാവികൾ വിദ്യാർഥികളെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. കോളേജ് അധ്യാപക സംഘടനിയിലെ നേതാക്കളും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഗവർണർക്ക് പരാതി നൽകാൻ വിദ്യാർഥികൾ തീരുമാനിച്ചത്.

  അതേസമയം പരാതി ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇന്‍റേണൽ കംപ്ലയിന്‍റ്സ് കമ്മിറ്റിക്ക് കൈമാറിയതായും കോളേജ് അധികൃതർ പറയുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് ആരോപണവിധേയനായ അധ്യാപകന്‍റെ പ്രതികരണം. ചില അധ്യാപർക്ക് തന്നോടുള്ള വിരോധമാണ് വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനം. അബദ്ധത്തിൽ കൈതട്ടിയാണ് വീഡിയോ കോളുകൾ പോയതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.
  Published by:Jayashankar AV
  First published:
  )}