ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ 20-കാരിക്ക് ദാരുണാന്ത്യം. ഇടിച്ച കാർ കിലോമീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചു. സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിൽ ഇടിച്ച ശേഷം യുവതി കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു.
Also read- കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 80 പവന് സ്വര്‍ണം കവര്‍ന്നു
വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ മൃതദേഹം കാഞ്ചൻവാലയിലാണു കണ്ടെത്തിയത്. സ്കൂട്ടറിൽ ഇടിച്ചെന്നു മനസ്സിലായിട്ടും കാർ നിർത്താതെ പോവുകയായിരുന്നു എന്നാണ് സൂചന. സംഭവം കണ്ട ഒരാൾ കാർ നമ്പറടക്കം പൊലീസിനെ വിളിച്ചറിയിച്ചു. പരിശോധിക്കാൻ ഇറങ്ങിയ പൊലീസ് യുവതിയുടെ മൃതദേഹം റോഡിനു നടുക്കു കിടക്കുന്നതാണു കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നാണു പ്രതികൾ ചോദ്യം ചെയ്യലിൽ ആദ്യം പൊലീസിനോടു പറഞ്ഞത്.
മദ്യലഹരിയിലായിരുന്ന ഇവർ കാറിൽ ഉറക്കെ പാട്ട് പാടുകയായിരുന്നെന്ന് പ്രതികളായ യുവാക്കൾ പറഞ്ഞു. ഇക്കാരണത്താൽ പെൺകുട്ടി കാറിൽ കുടുങ്ങിയത് അറിഞ്ഞിരുന്നില്ല. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നോ എന്നറിയാൻ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വസ്ത്രങ്ങളില്ലാതെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണ് നിഗമനമെന്നും ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.