തൃശൂർ: സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട കാർ യാത്രികരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ലോ ഫ്ലോർ ബസാണ് ദേശീയപാതയിൽ തടഞ്ഞിട്ടത്.
രാത്രി 9.30 നാണ് കാർ യാത്രകർ ബസ് റോഡിൽ തടഞ്ഞുനിർത്തിയത്. ബസിനെ ഓവര്‍ടേക്ക് ചെയ്ത കാർ ബസിനെ കടത്തിവിടാത്തവിധം മുന്നിൽ നിർത്തിയിടുകയായിരുന്നു. തുടർന്ന്ന ഗതാഗത തടസ്സം ഉണ്ടായി.
ഇതോടെ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി കാർ പിടികൂടുകയായിരുന്നു. കാറിലെ യാത്രക്കാരായിരുന്ന വരവൂർ സ്വദേശികൾക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.