കാസർകോട്: ഇൻസ്റ്റഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്ന് യുവാക്കൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്‌കൂൾ അധ്യാപിക നടത്തിയ കൗൻസിലിങ്ങിലൂടെയാണ് പീഡിപ്പിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിന് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഡി വൈ എസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ
തൃശൂർ (Thrissur) മുളങ്കുന്നത്തുകാവിൽ (Mulamkkunnathukavu) വയോധികയെ മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ (Arrest). മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്‍റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് തലേന്നാണ് സംഭവം. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച് തങ്ക മൂന്നുതവണ പൊലീസിൽ പരാതി നൽകിയിരുന്നു. ബൈജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയാണ് പതിവ്.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി പി ജോയിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ. രാജൻ, അസി. സബ് ഇൻസ്പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.