HOME /NEWS /Crime / ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥന്റെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസ്

ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥന്റെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസ്

 ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

  • Share this:

    ആലപ്പുഴ: ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎസ്പി അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്. സംഭവത്തില്‍ കേസെടുക്കാന്‍ മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

    Also read-മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

    2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പോലീസുകാരും കുനിച്ച് നി‍ർത്തി നട്ടെല്ലിനും പുറത്തും മ‍ർദ്ദിക്കുകയുമായിരുന്നു.

    First published:

    Tags: Harippad, Torture in Custody