ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളായ ഡ്രൈവറിനെതിരെ കേസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന കോൺസ്റ്റബളിനെതിരെയാണ് കേസെടുത്തത്.
സെപ്റ്റംബര്‍ 22ന് രാവിലെ ജോലിക്ക് പോകാനായി കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാതിലിന് അടിവശത്ത് ഒരു മൊബൈൽ ക്യാമറ ഉള്ളതായി പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥ ബഹളമുണ്ടാക്കിയപ്പോഴേക്കും, മൊബൈൽ ഫോൺ കാണാതായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഓഫീസിലേക്ക് കൂട്ടാൻ വന്ന പൊലീസ് ഡ്രൈവറായ കോൺസ്റ്റബിൾ സ്ഥലത്തുനിന്ന് അപ്രത്യക്ഷമായതായി വ്യക്തമായത്.
സെപ്തംബര്‍ 26ന് ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥയെ കാണാന്‍ വരികയും കൈവശം നഗ്നദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്ങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.
ഇതോടെ ഭീഷണിപ്പെടുത്തിയ പൊലീസ് കോൺസ്റ്റബിൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. കോൺസ്റ്റബിളിനെതിരെ ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാനപ്രതിയായ പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ വൈകീട്ടോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.
Also Read-
ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം തട്ടിക്കൊണ്ടുപോവുകയും തുടർന്ന് കഞ്ചാവുൾപ്പെടെയുളള ലഹരി മരുന്നു നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകളും ബലാത്സംഗകുറ്റവും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്ട് 57 പ്രകാരമാണ് എഫ് ഐ ആറിൽ ഇവരെ പ്രതി ചേർത്തിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പരിചയത്തിലായത്. മയക്കുമരുന്ന് തരാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം.
പരിചയപ്പെട്ടതിന് ശേഷം പെൺകുട്ടിയ്ക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ രഹസ്യമായി കൈമാറുകയായിരുന്നു. തുടർന്ന് ലഹരിയ്ക്ക് അടിമയായ പെൺകുട്ടി ഇത് കിട്ടാതെ വന്നതോടെ പ്രതികളെ വിളിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ വിളിച്ചപ്പോഴാണ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. തുടർന്ന് ലഹരി വസ്തുക്കൾ നൽകി ഹോട്ടൽ മുറിയിൽ പീഡിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.