• HOME
  • »
  • NEWS
  • »
  • crime
  • »
  • Snake Catcher|'മദ്യപിക്കാൻ വരുന്നോ?’; മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്കൂട്ടർ സവാരി നടത്തിയ യുവാവിനെതിരെ കേസ്

Snake Catcher|'മദ്യപിക്കാൻ വരുന്നോ?’; മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്കൂട്ടർ സവാരി നടത്തിയ യുവാവിനെതിരെ കേസ്

‘എന്നോടൊപ്പം മദ്യപിക്കാൻ വരുന്നോ?’, 'ഇതാണെന്റെ മുത്തുമോൻ'  എന്ന് പറഞ്ഞ് പാമ്പിന്റെ തല പിടിച്ച് ഉയർത്തുകയും ഉയർത്തിയെടുത്ത് കഴുത്തിൽ ചുറ്റുകയും ചെയ്യുന്നുണ്ട്.

Youtube Video
  • Last Updated :
  • Share this:
    കോഴിക്കോട് (Kozhikode) കൊയിലാണ്ടിയിൽ രാത്രി യുവാവ് പെരുമ്പാമ്പുമായി (python)സ്കൂട്ടറിൽ സവാരി നടത്തിയതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വനംവകുപ്പ് കേസെടുത്തു. ജനുവരി 29നായിരുന്നു സംഭവം. രാത്രിയോടെ മദ്യപിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ജിത്തു സ്കൂട്ടറിന് പിന്നിലാണ് പെരുമ്പാമ്പിനെ സൂക്ഷിച്ചിരുന്നത്.

    ‘എന്നോടൊപ്പം മദ്യപിക്കാൻ വരുന്നോ?’, 'ഇതാണെന്റെ മുത്തുമോൻ'  എന്ന് പറഞ്ഞ് പാമ്പിന്റെ തല പിടിച്ച് ഉയർത്തുകയും ഉയർത്തിയെടുത്ത് കഴുത്തിൽ ചുറ്റുകയും ചെയ്യുന്നുണ്ട്. പിന്നീട് ഇയാൾ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.

    കൊയിലാണ്ടി സ്റ്റേഷനിലെ രജിസ്റ്ററിൽ ജിത്തു പാമ്പിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ‘സർപ്പ’ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത റെസ്ക്യുവർ സ്റ്റേഷനിൽ ചെന്ന് പാമ്പിനെ എടുത്ത് വനത്തിൽ കൊണ്ട് തുറന്നു വിടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വനം വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ പാമ്പിനെ സ്കൂട്ടറിൽ വച്ചുള്ള യുവാവിന്റെ യാത്രയുടെ വിഡിയോ പുറത്തു വന്നതോടെയാണ് വനം വകുപ്പ് വീണ്ടും കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

    സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിൽ പെടുന്നതാണ് പെരുമ്പാമ്പ്. യുവാവിനു വേണ്ടി വനം വകുപ്പ് സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) പീഡിപ്പിച്ച (rape) കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

    കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പലതവണ 14കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മാസം നാലിന് പെണ്‍കുട്ടി കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി. പിന്നീട് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

    പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Rajesh V
    First published: