കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്. മൂന്നു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എൻ സ്വാമി ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസെടുത്തത്.
സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് പണം കൈപറ്റി വഞ്ചിച്ചെന്നാണ് പരാതി. നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ (പി പി ഏബ്രഹാം) പരാതിയിൽ കസബ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തിരക്കഥാകൃത്ത് എസ് എൻ സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ കേസെടുത്തത്.
Also Read- വീഡിയോ കോളിനിടെ നഗ്നനാകാൻ യുവതി ആവശ്യപ്പെട്ടു; വ്യവസായിക്ക് നഷ്ടമായത് 2.69 കോടി രൂപ
മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എൻ സ്വാമിയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.