പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പൊലീസ് അറിയിച്ചു.
ഷാജഹാൻ ഓടി രക്ഷപ്പെടുന്നതിനിടെ മൊബെൽ ഫോൺ താഴെ വീണിരുന്നു. ഈ ഫോൺ പരാതിക്കാരി പൊലീസിൽ ഹാജരാക്കുകയും ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.