• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബി.ജെ.പിക്കെതിരെ പോസ്റ്റിട്ട ദീപക് ശങ്കരനാരായണന് എതിരെ കേസെടുത്തു

News18 Malayalam
Updated: April 27, 2018, 9:43 PM IST
ബി.ജെ.പിക്കെതിരെ പോസ്റ്റിട്ട ദീപക് ശങ്കരനാരായണന് എതിരെ കേസെടുത്തു
News18 Malayalam
Updated: April 27, 2018, 9:43 PM IST
തിരുവനന്തപുരം: കഠുവയില്‍ എട്ടുവയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബി.ജെ.പിക്കെതിരെ പോസ്റ്റിട്ട ഇടത് അനുഭാവിയായ ദീപക് ശങ്കര നാരായണനെതിരെ പൊലീസ് കേസെടുത്തു.

ബി.ജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ ആര്‍. സന്ദീപ് സംസ്ഥാന പലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ദീപക്കിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ നിയമോപദേശം തേടിയ ഡിജിപി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

പോസ്റ്റിനെ തുടര്‍ന്നുണ്ടായ പരാതക്കൊടുവില്‍ ദീപക് ശങ്കരനാരായണനെ അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
First published: April 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...