പീരുമേട്: ഗവി(Gavi) ഫോറസ്റ്റ് സ്റ്റേഷനില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍(Rape) ശ്രമിച്ച ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്(Police). ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ആരോപണവിധേയനായ ഓഫീസറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു.
സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാന് വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി നിര്‍ദേശം നല്കി. ഗവി ഫോറസ്റ്റ് സ്റ്റേഷനില താത്ക്കാലി വനിതാ വാച്ചറെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വനിതാ വാച്ചര്‍ സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ആവശ്യമായി സാധനം എടുത്ത് നല്‍കാമെന്ന് പറഞ്ഞ് ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇവരെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Also Read-Murder| പൂർണ ഗർഭിണികളടക്കം മൂന്ന് സ്ത്രീകളുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കിണറ്റിൽ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വാച്ചര്‍ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ക്ക് യുവതി പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയാര്‍ റേഞ്ച് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി ഡപ്യൂട്ടി ഓഫീസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.
Murder| ഓൺലൈൻ വഴി കട്ടിങ് മെഷീൻ വാങ്ങി; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്തുകൊന്ന് യുവാവിന്റെ ആത്മഹത്യ
ചെന്നൈ: തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ പ്രകാശ് (41), ഭാര്യ ഗായത്രി(39), മകള്‍ നിത്യശ്രീ (11), മകന് ഹരികൃഷ്ണന്(9) എന്നിവരെയാണ് പല്ലാവരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്- ഗായത്രി ദമ്പതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍ രാത്രിയില്‍ ഓണ്‍ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടത്.
Also Read-Popular Front റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രകാശിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക് കട്ടിങ് മെഷീന് ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിങ് മെഷീന് വാങ്ങിയത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.