തെരുവുനായയെ വെടിവെച്ചുകൊന്നു; ഡോക്ടർക്കെതിരെ കേസ്

മകനെ തെരുവുനായ സ്ഥിരമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്ന് ഡോക്ടർ

news18
Updated: September 7, 2019, 8:13 AM IST
തെരുവുനായയെ വെടിവെച്ചുകൊന്നു; ഡോക്ടർക്കെതിരെ കേസ്
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: September 7, 2019, 8:13 AM IST
  • Share this:
തിരുവനന്തപുരം: തെരുവുനായയെ വെടിവച്ചെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. ചാടിയറ ശാസ്താമംഗലത്ത് ഡോ. വിഷ്ണുവിന്റെ പേരിലാണ് മൃഗസംരക്ഷണനിയമപ്രകാരം കേസെടുത്തത്. ഓഗസ്റ്റ് 21ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. വെടിയേറ്റ നായയെ പി.എം.ജി.യിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു.

Also Read- ആശുപത്രിയിൽ നിന്ന് രോഗിയെ കാണാതായി; ഒരു ദിവസത്തിന് ശേഷം ഓപ്പറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാടിയറ ഭാഗത്ത് തെരുവുനായശല്യം രൂക്ഷമായപ്പോഴാണ് നായയെ വെടിവച്ചതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. വെടിയേറ്റ തെരുവുനായ അക്രമകാരിയായിരുന്നു. മകനെ തെരുവുനായ സ്ഥിരമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും വിഷ്ണു പറഞ്ഞു. പീപ്പിൾസ് ഫോർ ആനിമൽ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ പൂജപ്പുര പൊലീസ് കണ്ടെടുത്തു. വിഷ്ണുവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.

First published: September 7, 2019, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading