• HOME
  • »
  • NEWS
  • »
  • crime
  • »
  • Eldhose Kunnappillil | ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്; വധശ്രമത്തിനും കേസെടുത്തു

Eldhose Kunnappillil | ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്; വധശ്രമത്തിനും കേസെടുത്തു

എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസും രേഖപ്പെടുത്തി

എൽദോസ് കുന്നപ്പള്ളിൽ

എൽദോസ് കുന്നപ്പള്ളിൽ

  • Last Updated :
  • Share this:
ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ (Eldhose Kunnappillil MLA) കൂടുതൽ കുരുക്കിലേക്ക്. എം.എൽ.എക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു (case against attempted murder). നേരത്തെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിരുന്നത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്നു കാട്ടി ചില സമൂഹമാധ്യമങ്ങൾക്കെതിരെ യുവതി സൈബർ പോലീസിന് പരാതി നൽകി.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ വധശ്രമ വകുപ്പ് കൂടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുതുതായി ചുമത്തിയത്. 307, 354 B വകുപ്പുകൾ പ്രകാരമാണ് നടപടി. വധശ്രമം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസും രേഖപ്പെടുത്തി.

ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നു എന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. കോവളത്ത് യുവതിയെ രണ്ടാം തവണയും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാഴ്ചയിലേയാറെയായി എംഎൽഎ ഒളിവിൽ തുടരുകയാണ്. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

Also read: എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്

സൈബർ അധിക്ഷേപം സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിലും യുവതി പരാതി നൽകും. എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. എംഎൽഎയുടെ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതി.

കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും പരാതി പിൻവലിക്കാൻ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും യുവതി പറയുന്നു. കേസ് പിൻവലിക്കാൻ തയാറാകത്തതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതി.

ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും മൊഴിയിൽ പറയുന്നു.



Summary: A case was registered against Eldhose Kunnappillil MLA for attempted murder. Earlier he was charged with rape. A woman filed a complaint with the cyber police against certain social media for spreading false information and defaming her
Published by:user_57
First published: