കാസർഗോഡ്: മുന്‍ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. റിട്ട. ഡിവൈഎസ്പി വി.മധുസൂദനെതിരെയാണ് കേസ്. ബേക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. തൃക്കരിപ്പൂര്‍ സ്വദേശിയായ വി. മധുസൂദനന്‍ സിനിമ താരവുമാണ്.
Also Read-കഞ്ചാവ് കേസിൽ ഗ്രേഡ് എസ് ഐ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മധുസൂദനനെതിരായ പരാതി. ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ഗോഡെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Police officer, Rape case