നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോവിഡ്-19 വ്യാജപ്രചരണം; നാലു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ

  കോവിഡ്-19 വ്യാജപ്രചരണം; നാലു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ

  കോവിഡ്-19 പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സ്യഷ്ടിച്ചതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡിമിൻമാരായ കമ്പളക്കാട് സ്വദേശികളായ നാല് പേർക്കെതിരെയാണ് കേസെടുത്തത്.

  news18

  news18

  • Share this:
   വയനാട്: വയനാട്ടിൽ കോവിഡ്-19 വ്യാജപ്രചരണം നടത്തിയതിന് നാല് പേർക്കെതിരെ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിലായി.

   കോവിഡ്-19 പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സ്യഷ്ടിച്ചതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡിമിൻമാരായ കമ്പളക്കാട് സ്വദേശികളായ നാല് പേർക്കെതിരെയാണ് കേസെടുത്തത്.

   അഷറഫ്, നെയിം, മൻസൂർ, ഷൈജൽ എന്നീ നാല് പേരെ പ്രതിചേർത്താണ് കമ്പളക്കാട് പൊലീസ്  കേസ് എടുത്തത്.  കമ്പളക്കാട് പാമ്പാടൻ അലവിയുടെ മകൻ അഷറഫ്(40)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

   You may also like:'Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജ പ്രചാരണം; മലപ്പുറത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
   [NEWS]
   COVID 19| കൊറോണയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; അന്വേഷിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം
   [NEWS]


   ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.  ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി  സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ അറിയിച്ചു.
   Published by:Gowthamy GG
   First published:
   )}