• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗണേശിനെതിരായ തല്ല് കേസ് ഒത്തുതീർപ്പാക്കി


Updated: June 24, 2018, 10:14 PM IST
ഗണേശിനെതിരായ തല്ല് കേസ് ഒത്തുതീർപ്പാക്കി

Updated: June 24, 2018, 10:14 PM IST
കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേശ് കുമാറും ഡ്രൈവറും അമ്മയെയും മകനെയും മര്‍ദ്ദിച്ചെന്ന കേസ് ഒത്തുതീര്‍പ്പായി. പുനലൂരില്‍ എന്‍എസ്എസ് താലൂക്ക് ആസ്ഥാനത്ത് പരാതിക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അരുതാത്തത് സംഭവിച്ചു. അതില്‍ മാപ്പുചോദിക്കുന്നു. അനുരഞ്ജന ചര്‍ച്ചയില്‍ പരാതിക്കാരോട് ഗണേശ് കുമാര്‍ ഇക്കാര്യം പറഞ്ഞു. ഗണേശിന്റെ മാപ്പപേക്ഷ അംഗീകരിക്കുന്നുവെന്നും പരാതി പിന്‍വലിക്കുന്നുവെന്നും അനന്തകൃഷ്ണന്റെ കുടുംബവും അറിയിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയുടെയും പ്രാദേശിക എന്‍എസ്എസ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു അനുരഞ്ജന ചര്‍ച്ച. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. ചര്‍ച്ചയെപ്പറ്റി വ്യക്തമായി പ്രതികരിക്കാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും കെബി ഗണേശ് കുമാറും തയ്യാറായില്ല.

ഇരുവിഭാഗവും സമവായത്തിലെത്തിയതോടെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ചവറ മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചതോടെ ഗണേശിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്താനുള്ള വഴിയൊരുങ്ങി. ഇത് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്ന തിരിച്ചറിവിലാണ് ആര്‍ ബാലകൃഷ്ണപിള്ള തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കുകയായിരുന്നു. വാഹനത്തിന് പോകാന്‍ വഴി നല്‍കിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ 13ന് വീട്ടമ്മയെയും മകനെയും ഗണേശ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.
First published: June 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍