തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു. ബീച്ചില്‍ ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പമെത്തിയ ഫ്രാന്‍സ് സ്വദേശിനിയോടി അപമര്യാദയായി പെരുമാറുകയായിരുന്നു.
വിദേശ വനിതയുടെ പിന്നാലെ കൂടിയ പ്രതി ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടേയെന്ന് ചോദിച്ചു. അസ്വാഭികമായി ഒന്നുമില്ലാത്തതിനാല്‍ ഇവര്‍ സമ്മതം നല്കി. ഒന്നിലധികം ഫോട്ടോകള്‍ പകര്‍ത്തിയശേഷം പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇവര്‍ പ്രതികരിപ്പോള്‍ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചുനിറുത്തി.
സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ വലിയതുറ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങി. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Beach, Crime, Sexual assault case, Thiruvanantapuram