• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പൊലീസില്‍ പരാതി


Updated: September 14, 2018, 8:12 PM IST
ഇരയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പൊലീസില്‍ പരാതി

Updated: September 14, 2018, 8:12 PM IST
കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവത്തില്‍ മിഷണറീസ് ഓഫ് ജീസസിനെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാല്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ആരോപണവിധേയനായ ബിഷപ്പിനൊപ്പം ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് മീഷണറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത്. പീഡനപരാതിയെ കുറിച്ച് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനൊപ്പമായിരുന്നു ഇത്. പരാതിക്കാരുടെ മുഖവും ഐഡിന്റിറ്റിയും മറച്ച് നല്‍കണമെന്നും അല്ലാത്തപക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇത് മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയെ അപമാനിക്കുന്നതിനെതിരായ സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമാണ് മിഷണറീസ് ഓഫ് ജീസസിന്റെ ഈ നടപടി. ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍കാലങ്ങളില്‍ നിരവധി പേര്‍ നിയമനടപടി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മിഷണറീസ് ഓഫ് ജീസസിനെതിരെയും നടപടി സ്വീകരിക്കാമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍