• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗികാധിക്ഷേപ പരാതി: എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

ലൈംഗികാധിക്ഷേപ പരാതി: എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

  • Share this:
    കോഴിക്കോട്: ഹരിത നേതാക്കള്‍ ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയില്‍ പോലീസ് എം എസ് എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ല സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.354 (A) വകുപ്പ് പ്രകാരം ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു.

    എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ 10 ഭാരവാഹികള്‍ ഒപ്പിട്ടാണ് പരാതി നല്‍കിയിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

    എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വനിതാ പ്രവര്‍ത്തകരെ വേശ്യകളെന്ന് വിളിച്ചതായും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവര്‍ത്തകര്‍ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നീ വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പെണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്ന് ഹരിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 10 വനിതാ നേതാക്കളാണ് പരാതിയില്‍ ഒപ്പിട്ടിട്ടുള്ളത്.

    ഹരിത- എം.എസ്.എഫ് തര്‍ക്കം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായിരുന്നില്ല. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സാദിഖലി തങ്ങള്‍ ഹരിത നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിനെതിരെ നടപടിയെടുത്താലേ പരാതി പിന്‍വലിക്കൂവെന്ന് ഹരിത നേതാക്കള്‍ അറിയിച്ചിരുന്നു.

    ഒരു രാത്രി കേരളത്തിലെ നാല്പതോളം സ്ത്രീകള്‍ക്ക് വരെ ഫോൺ; ഉറക്കമിളച്ച് ശല്യം ചെയ്യുന്നത് ഹരിയാനയിൽ നിന്നൊരു മലയാളി

    സ്ത്രീകളെ രാവും പകലും ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളാണ് പുറത്തുവരുന്നത്. രാത്രി ഉറക്കമിളിച്ച് 40 ഓളം പേർക്ക് ഫോൺ ചെയ്യുന്ന മലയാളിയെ പൊലീസാണ് അടുത്തിടെ കണ്ടെത്തിയത്. ജില്ലയിലെ ആർപ്പൂക്കര, അമ്മഞ്ചേരി, മണിയാ പറമ്പ്, അതിരമ്പുഴ മേഖലകളിലെ ലാൻഡ് ഫോണുകളിലേക്കാണ് രാത്രിയിൽ നിരന്തരമായി ഫോൺ വിളികളെത്തുന്നത്. സ്ത്രീകളാണ് ഫോൺ എടുക്കുന്നതെങ്കിൽ അശ്ലീലം പറയുന്നതായിരുന്നു പതിവ്. ഇങ്ങനെ കോൾ കിട്ടിയ ഒരു അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു.

    അധ്യാപികയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോൾ ഹരിയാനയിൽ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ ജോലി ചെയ്യുന്ന നമ്പ്യാകുളം സ്വദേശിയാണ് കഥയിലെ വില്ലനെന്ന് കണ്ടെത്തിയത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് ഞെട്ടി. ഇയാൾ പതിവായി രാത്രി കാലങ്ങളിൽ 30 മുതൽ 40വരെ തവണയാണ് വിളിക്കുന്നത്. ഇതു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ ഒട്ടേറെ പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നത്.
    Published by:Jayashankar AV
    First published: