പാലക്കാട് അട്ടപ്പാടി താവളത്ത് റോഡില്‍ പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവരെ കോഴിക്കോട് നല്ലളം സി.ഐ കൃഷ്ണന് മര്ദിച്ചതയാണ് പരാതി. ഇരുവരുടേയും പരാതിയിൽ സിഐക്കെതിരെ അഗളി പോലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവംസ നടന്നത്.റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. കാറിലെത്തിയ സിഐ വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് പരാതിക്കാരോട് ആരാഞ്ഞു. തങ്ങൾ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവർ മറുപടി നൽകി. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത സി.ഐ കയർക്കുകയും അലക്സിനെ മർദ്ദിക്കുകയുമായിരുന്നു. മരതകത്തിന്റെ മുഖത്താണ് അടിയേറ്റത്. താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നാണ് പരാതിക്കാർ പറയുന്നത്.
സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സി.ഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അഗളി പോലീസ് അറിയിച്ചു.
ചക്കയെ ചൊല്ലി തര്‍ക്കം; വീടിന് തീയിട്ട് യുവാവ്; കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചു
തൃശൂര്‍: ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീ വെച്ച് യുവാവ്. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എല്‍ സി പരീക്ഷയെഴുതാനുള്ള ഹാള്‍ ടിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ(46) പിതാവ് ശ്രീധരന്റെ പരാതിയില്‍ നെടുപുഴ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു.
Also Read- അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്ശ്രീധരന്റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന് എത്തിച്ച ചക്കയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവില്‍ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. ഞായറാഴ്ച പകലില്‍ ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരന്റെ മരുമകനുമായും തര്‍ക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തര്‍ക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാള്‍ടിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു.
സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സജേഷിനെ റിമാന്‍ഡ് ചെയ്തു. നെടുപുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം വി പൗലോസ് നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, പ്രിയന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.