നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ സ്വകാര്യ ബസ് ഡ്രൈവർ ചുംബിച്ചെന്ന് പരാതി; കണ്ണൂരിൽ പോലീസ് കേസെടുത്തു

  യുവതിയെ സ്വകാര്യ ബസ് ഡ്രൈവർ ചുംബിച്ചെന്ന് പരാതി; കണ്ണൂരിൽ പോലീസ് കേസെടുത്തു

  Case against private bus driver on complaint of kissing a woman | സ്വകാര്യ ബസിൽ യാത്ര ചെയ്യാനായി കയറിയപ്പോളാണ് ചുംബിച്ചത്. യുവതിയും ഡ്രൈവറും നേരത്തെ പ്രണയത്തിലായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂരിൽ യുവതിയെ ചുംബിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

  അഴീക്കോട് സ്വദേശിയായ 30 കാരന് എതിരെയാണ് യുവതി പരാതി നൽകിയത്. സ്വകാര്യ ബസിൽ യാത്ര ചെയ്യാനായി കയറിയപ്പോളാണ് ചുംബിച്ചത്. ഒരു വർഷം മുമ്പ് താഴെചൊവ്വയിൽ വെച്ച് നിർത്തിയിട്ട ബസ്സിന് വച്ചാണ് സംഭവം നടന്നത്.

  ഒക്ടോബർ 22 ന് കണ്ണൂരിൽ നടന്ന ഡിജിപിയുടെ പ്രത്യേക അദാലത്തിൽ ആണ് യുവതി പരാതി ബോധിപ്പിച്ചത്. തുടർന്ന് 25 കാരിയുടെ പരാതിയിൽ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

  യുവതിയും ഡ്രൈവറും നേരത്തെ പ്രണയത്തിലായിരുന്നു. ഈ സമയത്താണ് ബസ്സിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് യുവതിയെ ചുംബിച്ചത്. എന്നാൽ പിന്നീട് യുവതിയെ വിവാഹം കഴിക്കാൻ ഡ്രൈവർ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്.

  ആദ്യ ഘട്ടത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. ഇതിനെത്തുടർന്നാണ് ഡിജിപിയുടെ പ്രത്യേക അദാലത്തിലേക്ക് പരാതിയുമായി യുവതി എത്തിയത്.

  Summary: Case against private bus driver on complaint of kissing a woman in Kannur
  Published by:user_57
  First published: