• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep case | തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; ദിലീപിന്റെ ഫോൺ രേഖകൾ കൈകാര്യം ചെയ്ത സൈബർ വിദഗ്ദ്ധനെതിരെ വ്യവസായിയുടെ പരാതിയിൽ കേസ്

Dileep case | തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; ദിലീപിന്റെ ഫോൺ രേഖകൾ കൈകാര്യം ചെയ്ത സൈബർ വിദഗ്ദ്ധനെതിരെ വ്യവസായിയുടെ പരാതിയിൽ കേസ്

കോഴിക്കോട്ടെ വ്യവസായിയെയാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്

സായ് ശങ്കർ

സായ് ശങ്കർ

  • Share this:
കൊച്ചി: വധശ്രമ ഗൂഡാലോചന കേസിൽ (murder conspiracy case) ദിലീപിന്റെ (Dileep) ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി സംശയിക്കുന്ന സൈബർ വിദഗദ്ധൻ സായ് ശങ്കറിനെതിരെ പുതിയ കേസ്. തോക്ക് ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോഴിക്കോട് ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കോട്ടെ വ്യവസായിയെയാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. കടം നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് ഭീഷണിയെന്നും ഹണി ട്രാപ്പിൽ കുടുക്കാൻ സായ് ശങ്കർ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പരാതിയും സായ് ശങ്കറിന്‍റെ അക്കൗണ്ടുകളും ക്രൈം ബ്രാഞ്ചും പരിശോധിച്ചു വരികയാണ്. ദിലീപിന്‍റെ ഫോൺ വിവരങ്ങൾ നീക്കിയതിന് എത്ര രൂപ ലഭിച്ചെന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണം.

വധശ്രമ ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുന്നതിനിടെ സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കര്‍ കോഴിക്കോട് സ്വദേശി മിന്‍ഹാജില്‍ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിന്‍ഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്.

സായ് ശങ്കറിന് നിലവില്‍ തോക്ക് ലൈസന്‍സ് ഇല്ല. എന്നാല്‍ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിന്‍ഹാജ് പറയുന്നു. പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. 2019ല്‍ തൃപ്പൂണിത്തുറയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പോലീസിനെ സമീപിച്ചതായും വിവരമുണ്ട്.

തൃശൂര്‍ സ്വദേശിയുമായി സായ് ശങ്കറിന് 30 ലക്ഷം രൂപയുടെ ഇടപാടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബംഗലൂരുവില്‍ ഐ.ടി. വ്യവസായം നടത്തുന്നതിനായി 30 ലക്ഷം രൂപ തൃശൂര്‍ സ്വദേശിയില്‍ ഇന്ന് ഇയാള്‍ മൂന്നുവര്‍ഷം മുമ്പ് വാങ്ങിയിരുന്നു. പണം ഒരു മാസത്തിനുള്ളില്‍ മടക്കി നല്‍കാണമെന്ന് സായ്ശങ്കര്‍ ഉറപ്പ് നല്‍കിയ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു .

അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാനില്ലെന്നാണ് സായ് ശങ്കര്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയിമില്ല. ഫാേണില്‍ ബന്ധപ്പെടാനും കഴിയുന്നില്ല. വീട്ടിലെത്തിയ പോലീസ് സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

Summary: Businessman reportedly threatened by Sai Sankar, the IT expert, involved in data management of actor Dileep in the murder conspiracy case. Sai allegedly threatened the complainant with a pistol once he asked to return money the former had borrowed upon promising to deliver electronic goods
Published by:user_57
First published: