• HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യാജ ബാങ്ക് പേ-സ്ലിപ്പുകളും സ്റ്റാമ്പുകളും കൈവശം വെച്ചു; മുൻ SBI ജീവനക്കാരുടെ മകനെതിരെ കേസ്

വ്യാജ ബാങ്ക് പേ-സ്ലിപ്പുകളും സ്റ്റാമ്പുകളും കൈവശം വെച്ചു; മുൻ SBI ജീവനക്കാരുടെ മകനെതിരെ കേസ്

എസ്ബിഐ നോർത്ത് ബസാർ എന്ന പേരിലാണ് വ്യാജ ബ്രാഞ്ച് രേഖകൾ ഉണ്ടാക്കിയത്.

fake sbi

fake sbi

  • Share this:
    പൂർണിമ മുരളി

    ചെന്നൈ: വ്യാജ ബാങ്ക് പേ-ഇൻ സ്ലിപ്പുകളും സ്റ്റാമ്പുകളും കൈവശം വെച്ച19കാരനും രണ്ട് സഹായികളും അറസ്റ്റിൽ. ശനിയാഴ്ച തമിഴ്നാട്ടിലെ കൂഡല്ലൂരിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ പേസ്ലിപ്പ്, സ്റ്റാമ്പ്, പണമിടപാടിനുള്ള വൗച്ചറുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി.

    കമൽ ബാബു എന്നയാളും രണ്ട് സഹായികളുമാണ് അറസ്റ്റിലായിരിക്കുന്നത്. എസ്ബിഐ മുൻ ജീവനക്കാരുടെ മകനാണ് അറസ്റ്റിലായ കമൽ ബാബു. കൂഡല്ലൂർ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

    എസ്ബിഐ നോർത്ത് ബസാർ എന്ന പേരിലാണ് വ്യാജ ബ്രാഞ്ച് രേഖകൾ ഉണ്ടാക്കിയത്. കമൽ ബാബുവിന്റെ വീട്ടിലെ ഒരു മുറിക്ക് പുറത്താണ് ഇതിന് വേണ്ട ഒരുക്കങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇവർക്ക് ആരിൽ നിന്നും പണം തട്ടാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
    TRENDING:COVID 19| കോഴിക്കോട്ടെ ഹാർബറുകൾ നിയന്ത്രിത മേഖലകളായി; പൊതുജനങ്ങൾക്ക് പ്രവേശനമില്ല
    [NEWS]
    England Vs WestIndies | ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം
    [PHOTO]
    Sushant Singh Rajput|സുശാന്തിന്റെ മരണം; സല്‍മാൻഖാന്റെ മുൻ മാനേജറുടെ മൊഴി രേഖപ്പെടുത്തി
    [NEWS]


    ആരും വഞ്ചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് ശരിക്കും ഒരു അഴിമതിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അത് ശരിക്കുമൊരു ബ്രാഞ്ച് ആയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിന് ബോർഡ്, കാഷ്യർ, റീടെയിൽ സ്പേസ് എന്നിവ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാജ പേ സ്ലിപ്പുകളും സ്റ്റാമ്പുകളും മാത്രമാണ് ഇവർ തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

    ബാബുവിന്റെ അമ്മായി വ്യാജ പേ-ഇൻ സ്ലിപ്പുകൾ ഒരു ബാങ്ക് പ്രതിനിധിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
    Published by:Gowthamy GG
    First published: