കൊല്ലം: കാട്ടില്‍ കയറി ഹെലിക്യാമിലൂടെ വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വനിതാ വ്ളോഗര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ വ്ളോഗര്‍ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ വീഡിയോ ചിത്രീകരിക്കാനായി കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പ് നടപടിയെടുത്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
6 മാസം മുന്‍പാണ് അമ്പഴത്തറ റിസര്‍വ് വനത്തില്‍ ഇവര്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ കയറിയത്. അടുത്തിടെയാണ് യൂട്യൂബില്‍ വീഡിയോ വൈറലായത്. ഇവര്‍ക്കൊപ്പം മറ്റ് 5 പേരും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.