• HOME
  • »
  • NEWS
  • »
  • crime
  • »
  • 'അതേ നാണയത്തില്‍ തിരിച്ചടിക്കണം'; ഹർത്താലിനിടെ കലാപാഹ്വാനം നടത്തിയ യുവമോർച്ചാ നേതാവിനെതിരെ കേസ്

'അതേ നാണയത്തില്‍ തിരിച്ചടിക്കണം'; ഹർത്താലിനിടെ കലാപാഹ്വാനം നടത്തിയ യുവമോർച്ചാ നേതാവിനെതിരെ കേസ്

ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

  • Share this:
    കണ്ണൂർ: ഹർത്താലിനിടെ കലാപാഹ്വാനം നടത്തിയ യുവമോർച്ചാ നേതാവിനെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷിനെതിരെയാണ് പാനൂര്‍ പോലീസ് കേസെടുത്തത്. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 12 പേർ കണ്ണൂരിൽ അറസ്റ്റിലായിട്ടുണ്ട്.

    വി.കെ. സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നു. ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

    Also Read-അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ NIA കസ്റ്റഡിയില്‍; മുദ്രാവാക്യം വിളിച്ചവര്‍ക്ക് കോടതിയുടെ ശാസന

    വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതിന്റെ സന്ദേശം പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എല്ലാവരും രാവിലെ 6.30ന് പാനൂര്‍ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികള്‍ നമ്മളോട് പ്രതികരിക്കുന്നത്, അതേനാണയത്തില്‍ അവര്‍ക്ക് തിരിച്ച് മറുപടി നല്‍കാന്‍ നമ്മുക്ക് സാധിക്കണം. മുഴുവൻ ദേശസ്നേഹികളെയും പാനൂരിലേക്ക് ക്ഷണിക്കുന്നെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
    Published by:Jayesh Krishnan
    First published: