കണ്ണൂര്‍: പ്രകോപന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ണൂര്‍ ഇരിട്ടിയില്‍ നടത്തിയ ശൗര്യറാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊതു സമൂഹത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കുവാനുള്ള ഉദ്ദേശത്തോടെ മനഃപൂര്‍വമായി മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. സംഭത്തില്‍ ഇരിട്ടി സി.ഐ, കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also read- ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന്
ഇതിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി നടത്തിയതായി ആരോപിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. ഇരിട്ടിയില്‍ ഭരണഘടന സംവിധാനത്തെ വെല്ലുവിളിക്കുകയും സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.