നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

  പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

  യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും, ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുംപരാതിയില്‍ പറയുന്നു

  • Last Updated :
  • Share this:
   തിരുവല്ല: യുവതിയുടെ ലൈംഗിക പീഡന(Rape Case) പരാതിയില്‍ സിപിഐഎം(CPIM) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകനുമെതിരെ കേസ്. യുവതിയുടെ പരാതിയില്‍ തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരുള്‍പ്പടെ 12 പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

   പീഡനം, നഗ്ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, എന്നീ വകുപ്പുകളാണ് സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്.

   ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും, ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുംപരാതിയില്‍ പറയുന്നു.

   സജിമോനും നാസറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പ്രചരിപ്പിച്ച കേസിലാണ് തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

   മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

   Cannabis Seized | കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

   വാഹനപരിശോധനയ്ക്കിടെ 65 കിലോ കഞ്ചാവുമായി(Cannabis) രണ്ടു പേര്‍ പിടിയില്‍(Arrest). കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആന്ധ്ര സ്വദേശികളായ ഹരിബാബു(40), ചെമ്പട്ടി ബ്രമ്മയ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.

   തെന്മല കോട്ടവാസല്‍ ഭാഗത്ത് തെന്മല എസ്.ഐ ഡി.ജെ. ശാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച വാഹനമെത്തുന്നത്. വാഹനത്തിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പൊലീസിന് സംശയമുണ്ടാക്കി.

   കാറിന്റെ പിന്‍ഭാഗത്ത് സ്‌ക്രൂഡ്രൈവറും ഡോറില്‍ നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡോര്‍ അഴിച്ചു പരിശോധിച്ചതോടെ ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി.
   Published by:Jayesh Krishnan
   First published: