ബംഗളൂരു കോവിഡ് കെയർ സെന്‍ററിൽ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം; ഡോക്ടർക്കെതിരെ കേസ്

പരിശോധനയ്ക്കെത്തിയ ഡോക്ടർ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്

News18 Malayalam | news18-malayalam
Updated: August 3, 2020, 10:35 AM IST
ബംഗളൂരു കോവിഡ് കെയർ സെന്‍ററിൽ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം; ഡോക്ടർക്കെതിരെ കേസ്
പരിശോധനയ്ക്കെത്തിയ ഡോക്ടർ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്
  • Share this:
ബംഗളൂരു: കോവിഡ് കെയർ സെന്‍ററിൽ രോഗിയായ യുവതി ലൈംഗിക പീഡനത്തിനിരയായെന്ന ആരോപണത്തിൽ ഡോക്ടർക്കെതിരെ കേസ്. കോവിഡ് കെയർ സെന്‍ററാക്കി മാറ്റിയ ബംഗളൂരു വിക്ടോറിയ ആശുപത്രി ട്രോമ കെയർ സെന്‍ററിലെ ഡോക്ടർക്കെതിരെയാണ് കേസ്.

ജൂലൈ 25നാണ് രോഗിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. പരിശോധനയ്ക്കെത്തിയ ഡോക്ടർ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ട്രോമ കെയർ സെന്‍ററിലെ നോഡൽ ഓഫീസറെയാണ് ആദ്യം വിവരം അറിയിച്ചത്. അദ്ദേഹം ആശുപത്രി അധികൃതരെ അറിയിക്കുകയും ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ തിരിച്ചറിയാത്ത ഡോക്ടര്‍‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

TRENDING:മകനൊപ്പം പ്ലസ് ടു പാസായി മാതാപിതാക്കൾ; മുസ്തഫയ്ക്കും കുടുംബത്തിനും ഇത് ഇരട്ടി സന്തോഷം[NEWS]ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ; സോഷ്യൽ മീഡിയയിൽ ഭിന്നത[PHOTOS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക'[NEWS]
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ആരോപണവിധേയനെക്കുറിച്ചോ മതിയായ വിവരങ്ങൾ ആശുപത്രി അധികൃതർ നൽകുന്നില്ലെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിശദമായ വിവരങ്ങൾ നൽകാമെന്നും ആശുപത്രി അധികൃതർ അറിയിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വിവരം.

പരാതി അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കകം അവർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് വിക്ടോറിയ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ.രമേശ് കൃഷ്ണ അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: August 3, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading