നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് ഒൻപതുവയസുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്

  കൊല്ലത്ത് ഒൻപതുവയസുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്

  മർദ്ദനമേറ്റ കുട്ടിയെയും ആറുവയസ്സുകാരി സഹോദരിയെയും നേരത്തെ അമ്മ ഉപേക്ഷിച്ചു പോയിരുന്നു.

  കുട്ടിയുടെ ശരീരത്തിലെ മർദനമേറ്റ പാടുകൾ

  കുട്ടിയുടെ ശരീരത്തിലെ മർദനമേറ്റ പാടുകൾ

  • Share this:
  കൊല്ലം (Kollam) കുളത്തൂപ്പുഴയിൽ (Kulathupuzha) ഒൻപതു വയസുകാരനെ (Nine Year Old Boy) ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ (Father) പൊലീസ് (Police) കേസെടുത്തു. മർദ്ദനമേറ്റ കുട്ടിയെയും ആറുവയസ്സുകാരി സഹോദരിയെയും നേരത്തെ അമ്മ ഉപേക്ഷിച്ചു പോയിരുന്നു. ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

  കുളത്തൂപ്പുഴ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പുറമ്പോക്കിൽ താമസിക്കുന്ന ബൈജു- രാജി ദമ്പതികളുടെ  ഒൻപത് വയസ്സുള്ള മകനാണ് പിതാവിന്റെ ക്രൂര മർദ്ദനമേറ്റത്. സമീപത്തെ ആറ്റിൽ കുളിക്കാൻ പോയെന്നു പറഞ്ഞു മദ്യപിച്ചെത്തിയ ബൈജു മകനെ വടികൊണ്ടും ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബ് ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ ശരീര ഭാഗങ്ങൾ അടിയേറ്റ് പൊട്ടി. ഇരുകാലുകളിലും വലിയ മുറിവേറ്റു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും കാലുകളിൽ നിന്ന് ചോരയൊലിക്കുന്ന സ്ഥിതിയായിരുന്നു.

  Also Read- കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

  ബൈജു സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മിക്ക ദിവസങ്ങളിലും കുട്ടികളെ മർദ്ദിക്കാറുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മറ്റൊരു യുവാവിനൊപ്പം വീടുവിട്ടു പോയിരുന്നു. നിരവധി സുഹൃത്തുക്കളെ ബൈജു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാറുണ്ട്. പകലും രാത്രിയും വീട്ടിൽ മദ്യപാനം നടക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അപരിചിതർ നിരവധി വന്നുപോകുന്ന സാഹചര്യത്തിൽ പെൺകുട്ടിയുടെ കാര്യത്തിൽ കൂടുതൽ ആശങ്കയുണ്ടെന്ന് പരിസരവാസികളായ സ്ത്രീകൾ പറഞ്ഞു. കുട്ടികളെ ഇനിയും ഇവിടെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ല. സർക്കാർ സംരക്ഷണയിൽ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

  Also Read- പ്രണയബന്ധം വീട്ടുകാർ എതിർത്തു; പെൺകുട്ടിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു

  മർദനമേറ്റ കുട്ടിയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. കുട്ടിയെ മർദിച്ച സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് കുളത്തുപ്പുഴ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ബൈജുവിനെതിരെ കേസെടുത്തു. പഞ്ചായത്ത് അംഗം ഉൾപ്പെടെ എത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

  Also Read- മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍
  Published by:Rajesh V
  First published:
  )}