സമൂഹ മാധ്യമങ്ങളിൽ (Social Media) മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു. കോഴിക്കോട് (Kozhikkode) കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ (Palakkad Twin Murder) പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരവും വിദ്വേഷകരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രകോപനപരവും മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും ഗ്രൂപ്പുകളുടെ അഡ്മിന്മാരും നിരീക്ഷണത്തിലാണെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഇരട്ട കൊലപാതങ്ങൾ നടന്ന സാഹചര്യത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പാലക്കാട്ട് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
Also read-
Palakkad | ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് വിലക്ക്; പാലക്കാട്ട് നിയന്ത്രണംഅതേസമയം, നിരോധനാജ്ഞ തുടരുന്ന ജില്ലയിൽ കൂടുതൽ നിയന്ത്രങ്ങളും പോലീസ് ഏർപ്പെടുത്തി. ഇരുചക്രവാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ വിലക്ക്. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്. ഏപ്രിൽ 20ന് വൈകിട്ട് ആറു മണി വരെ വിലക്ക് തുടരുമെന്നും കളക്ടർ അറിയിച്ചു.
Also read-
Palakkad Murder|വർഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: മുഖ്യമന്ത്രിനിലവിൽ ഏപ്രിൽ 20, ബുധനാഴ്ച വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
Also Read-
വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയെന്ന് ഡി രാജയും ആനി രാജയും പറഞ്ഞത് ശരി: വിഡി സതീശൻഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്‌സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇന്ത്യന്‍ എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.