മധുര: ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ടു എന്നാരോപിച്ച് രണ്ടു സ്കൂൾ വിദ്യാർത്ഥിനികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ഒരു അധ്യാപികയ്ക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. ഡിണ്ടിഗല്‍ ചിന്നാലപ്പട്ടിയിലെ ദേവാങ്കർ സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളാണ് ടോയ്‌ലറ്റ് ക്ളീനർ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരി 15 ന് രണ്ട് അധ്യാപികമാർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചിന്നാലപ്പട്ടി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അധ്യാപകര്‍ വഴക്കു പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. പ്രേമലത എന്ന ഗണിത അധ്യാപികയ്ക്ക് എതിരെ എസ്‌സിഎസ്‌ടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പിന്നാക്ക വിഭാഗത്തിൽ (BC ) പെടുന്ന ദേവാങ്ക ചെട്ടിയാർ വിഭാഗത്തിന്റെതാണ് സ്കൂൾ.
കന്നഡ മാതൃഭാഷ ആയ ഈ വിഭാഗത്തിൽ പെടുന്ന ആളാണ് അദ്ധ്യാപിക. ഇവരെ ഇതുവരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീല്‍ദാറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രേഖാമൂലം പരാതി നല്‍കിയാല്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.
ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീല്‍ദാറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രേഖാമൂലം പരാതി നല്‍കിയാല്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.