• HOME
 • »
 • NEWS
 • »
 • crime
 • »
 • Attack | തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം; തീപൊള്ളലേല്‍പ്പിച്ചു: മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Attack | തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം; തീപൊള്ളലേല്‍പ്പിച്ചു: മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ശരീരത്തില്‍ പൊള്ളലേറ്റ കുട്ടി തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി  സ്വയം രക്ഷപ്പെടുകയായിരുന്നു.

 • Share this:
  ചെന്നൈ: തമിഴ്‌നാട്ടില്‍ 11 വയസുകാരന് നേരെ ജാതി അധിക്ഷേപം. കുട്ടിയെ അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ട് പൊള്ളലേല്‍പ്പിച്ചതിന് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തത്.

  തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മുത്തശ്ശിയെ കാണാനായി പോയതായിരുന്നു കുട്ടി. എന്നാല്‍ നെഞ്ചിലും തോളിലും പൊള്ളലേറ്റ നിലയിലായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍വഴുതി വീണതാണെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്.

  കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജാതി അധിക്ഷേപം നടത്തുകയും കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിട്ടെന്നും വെളിപ്പെടുത്തിയത്. കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടത്.

  Also Read-Kerala Police | തമിഴ് യുവതി കാമുകനൊപ്പം പോയത് സത്യമംഗലം വനത്തിന് സമീപം; കണ്ടെത്തിയത് കേരള പൊലീസിന്‍റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

  കുട്ടിയുടെ ഷര്‍ട്ടിന് ഉടന്‍ തീപിടിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ കുട്ടി തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി  സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 പ്രകാരവും എസ്സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3 (1) (ആര്‍) (എസ്) പ്രകാരവും കേസെടുത്തു.

  Arrest| സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

  തിരുവനന്തപുരം: നെടുമങ്ങാട്ട് (Nedumangad) സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി കുമാരപുരം നോർത്ത് തോണിക്കടവ് സ്വദേശി രാജേഷ് (38) ആണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലം പോത്താനിക്കാട് പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം വാടക വീട്ടിൽ നിന്നാണ് ഇയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

  കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

  Also Read-Cannabis | അടുക്കളയില്‍ സൂക്ഷിച്ചത് ഒന്നേമുക്കാല്‍ കിലോ കഞ്ചാവ്; പ്രതി പിടിയില്‍

  ഇക്കഴിഞ്ഞ 26ന് രാവിലെ പരീക്ഷയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ പെൺകുുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഫോണിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരുന്നു. ഫാബ്രിക്കേഷൻ ജോലിയാണ് ഇയാൾക്കെന്നും പൊലീസ് അറിയിച്ചു.

  നെടുമങ്ങാട് ഡിവൈ എസ് പി എം കെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ സി ഐ എസ് സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  Published by:Jayesh Krishnan
  First published: