• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | തൃശൂര്‍ ബിവറേജില്‍ മോഷണം; ഷട്ടര്‍ കുത്തിത്തുറന്ന് 8,000 രൂപയും മദ്യകുപ്പികളും കവര്‍ന്നു

Theft | തൃശൂര്‍ ബിവറേജില്‍ മോഷണം; ഷട്ടര്‍ കുത്തിത്തുറന്ന് 8,000 രൂപയും മദ്യകുപ്പികളും കവര്‍ന്നു

കടയ്ക്കുള്ളിലെ സിസിടിവിയില്‍ മാസ്‌ക് ധരിച്ചയാള്‍ കേസുകള്‍ തുറന്ന് മദ്യ കുപ്പികള്‍ പുറത്തെടുക്കുന്നതും കാണാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശൂര്‍: തൃശൂര്‍ ചുവന്നമണ്ണില്‍ ബീവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലയില്‍ മോഷണം. മദ്യവും(Liquor) 8000 രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ ഷട്ടര്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. ഞായറാഴ്ച സ്ഥാപനം തുറന്ന ജീവനക്കാരാണ് മദ്യകുപ്പികളും മറ്റും വലിച്ച് വാരിയിട്ടതായി കണ്ടത്.

    തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഷട്ടര്‍ കുത്തി തുറന്നതായി കണ്ടെത്തിയത്. പുറത്ത് നാല് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല. കടയ്ക്കുള്ളിലെ സിസിടിവിയില്‍ മാസ്‌ക് ധരിച്ചയാള്‍ കേസുകള്‍ തുറന്ന് മദ്യ കുപ്പികള്‍ പുറത്തെടുക്കുന്നതും കാണാം.

    Also Read-Cannabis| പാലക്കാട് പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ കഞ്ചാവ് കലർന്ന മരുന്ന് പിടികൂടി

    സംഭവം പൊലീസില്‍ അറിയിച്ചതോടെ പീച്ചി പൊലീസ് എസ്എച്ച്ഒ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പിന്നാലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.

    Arrest | സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

    ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി(Death Threat) മുഴക്കിയാളെയാണ് മാസങ്ങൾക്ക് ശേഷം പാലക്കാട് കസബ പൊലീസ്(Police) അറസ്റ്റ് ചെയ്തത്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്(Arrest).

    Also Read-Pocso Case|നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിന് രക്തസമ്മർദ്ദം; നേരിട്ട് വിലയിരുത്താൻ മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി

    കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കിയും വീഡിയോ ചെയ്തത്.  തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ തുടർന്നും എലപ്പുള്ളിയിലെ സിപിഐ എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

    കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ കസബ പൊലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
    Published by:Jayesh Krishnan
    First published: