കോട്ടയം: കാറില്‍ മാന്തിയെന്നാരോപിച്ച് അയല്‍വാസിയുടെ വെടിയേറ്റ് വളര്‍ത്ത് പൂച്ചയ്ക്ക്(Cat) ഗുരുതര പരിക്ക്(Injured). നീണ്ടൂര്‍ സ്വദേശികളായ തോമസ്-മോണിക്ക ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. കാറില്‍ പൂച്ച മാന്തിയെന്നാരോപിച്ച് അയല്‍വാസി അവറാന് തോക്ക് കൊണ്ട് വെടിവെച്ചത്. പൂച്ചയുടെ വയര്‍ ഭാഗത്താണ് വെടിയേറ്റത്(Shot).
സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂച്ചയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തത്.
Arrest | ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍
ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍(Arrest). ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വീട്ടുടമയെ ആക്രമിച്ചത്(Attack). ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു ആക്രമണം നടന്നത്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്.
വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല് ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ് ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോദം മൂലമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐയും സംഘവുമാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സാരമായി പരുക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.