ന്യൂഡല്‍ഹി: വിവാഹസൽക്കാരത്തിനിടെ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളുടെ അടിയേറ്റ് കാറ്ററിങ് ജീവനക്കാരൻ മരിച്ചു. സന്ദീപ് സിങ് എന്ന യുവാവാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
വിവാഹച്ചടങ്ങില്‍ മ്യൂസിക് ഷോ അവതരിപ്പിക്കാനെത്തിയ അംഗങ്ങളാണ് അക്രമിച്ചത്. ബാന്‍ഡ് അംഗങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് വേണമെന്ന് അവര്‍ സന്ദീപ് സിങ്ങിനോട് ആവശ്യപ്പെട്ടു. പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ ലഭ്യമാക്കാമെന്നും സന്ദീപ് സിങ് പറഞ്ഞു.
പാത്രങ്ങള്‍ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം പിടിച്ച രണ്ട് മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ സന്ദീപിനെ അക്രമിക്കുകയായിരുന്നു. സന്ദീപിനെ സഹപ്രവര്‍ത്തകര്‍ ഉടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.