HOME » NEWS » Crime » CATHOLIC FORUM GENERAL SECRETARY BINU CHACKO ARRESTED MBBS ADMISSION FRAUD AA TV

എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍

കൊല്ലം സ്വദേശി നൗഷാദ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

News18 Malayalam | news18-malayalam
Updated: November 3, 2020, 8:04 PM IST
എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍
ബിനു ചാക്കോ
  • Share this:
കോട്ടയം: എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ് കേസിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റിൽ. ചാനൽ ചർച്ചകളിൽ കത്തോലിക്കാ സഭയുടെ മുഖമായി പങ്കെടുക്കാറുള്ള ബിനു ചാക്കോയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കോട്ടയം വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി നൗഷാദ് നൽകിയ പരാതിയിലാണ് നടപടി.  എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് നൗഷാദിൽ നിന്നും 20 ലക്ഷം രൂപ ബിനു ചാക്കോ തട്ടിയെടുത്തെന്നാണ് പരാതി.

തൃശൂർ അമല മെഡിക്കൽ കോളേജിൽ എംബിബിഎസ് അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സീറ്റ് ലഭിക്കാതിരുന്നതോടെ രണ്ട് ലക്ഷം രൂപ ബിനു ചാക്കോ പരാതിക്കാരന് മടക്കി നൽകിയയിരുന്നതായി കോട്ടയം വെസ്റ്റ് പൊലീസ് News18 നോട് പറഞ്ഞു.

കൂടുതൽ പേർ ബിനു ചാക്കോയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. അറസ്റ്റ് സംബന്ധിച്ച വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ ബിനു ചാക്കോയെ എറണാകുളത്തുനിന്നും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും എന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒരു മാസം മുൻപ് നൗഷാദ് നൽകിയ പരാതിയിലാണ് പൊലീസ് ഇപ്പോൾ നടപടിയെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ യ്ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുത്ത ആളായിരുന്നു ബിനു ചാക്കോ. ഫ്രാങ്കോയെ കോടതിയിൽ ഹാജരാക്കിയ സമയത്തും ബിനുനുവിന്റെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നു. ഫ്രാങ്കോ ജയിലിൽ നിന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ പാലാ സബ് ജയിലിൽ മുന്നിനും ബിനു എത്തിയിരുന്നു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ അപമാനിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അനുകൂലിയായ കെന്നഡി കരിമ്പുംകാലയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാനൽ ചർച്ചകളിൽ കന്യാസ്ത്രീയെ അപമാനിച്ചതിനായിരുന്നു അറസ്റ്റ്. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ ബിനു ചാക്കോയ്ക്ക് എതിരായ കേസ് കൂടുതൽ ഗൗരവമുള്ളതാണ് എന്നാണ് പോലീസ് കരുതുന്നത്. വരും ദിവസങ്ങളിൽ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ എന്നാണ് പൊലീസ് വിലയിരുത്തൽ.
Published by: Aneesh Anirudhan
First published: November 3, 2020, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories