• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്റ്റാര്‍ പദവിക്ക് ഹോട്ടൽ ഉടമകളിൽ നിന്നും കോഴ: കേന്ദ്ര ടൂറിസം അസി. ഡയറക്ടർ അറസ്റ്റിൽ; തമിഴ്നാട്ടിലും കൊച്ചിയിലും സി.ബി.ഐ റെയ്ഡ്

സ്റ്റാര്‍ പദവിക്ക് ഹോട്ടൽ ഉടമകളിൽ നിന്നും കോഴ: കേന്ദ്ര ടൂറിസം അസി. ഡയറക്ടർ അറസ്റ്റിൽ; തമിഴ്നാട്ടിലും കൊച്ചിയിലും സി.ബി.ഐ റെയ്ഡ്

അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമക‍ൃഷ്ണനെ പളനിയിൽ നിന്നാണ് സിബിഐ അറസ്റ്റു ചെയ്തത്.

News18

News18

  • Last Updated :
  • Share this:
    ചെന്നൈ/കൊച്ചി:  സ്റ്റാർ പദവിക്കു വേണ്ടി ഹോട്ടൽ ഉടമകളിൽ നിന്നും കോഴ വാങ്ങിയ കേസിൽ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ. അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമക‍ൃഷ്ണനെ പളനിയിൽ നിന്നാണ് സിബിഐ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും ഏഴു ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡിൽ 31 ലക്ഷം രൂപ പിടിച്ചെടുത്തതായും വിവരമുണ്ട്.

    സ്റ്റാർ പദവി ലഭിക്കാൻ ഇന്ത്യ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സിനും അസിസ്റ്റന്റ ഡയറക്ടര്‍ രാമകൃഷ്ണയ്ക്കുമാണ് കോഴ നല്‍കിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.  ബുധനാഴ്ട പുലർച്ചെ കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ  സഞ്ജയ് വാട്സിന്റെ കാര്‍ സി.ബി.ഐ ഉദ്യോഗസ്ഥർ തടഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്.

    Also Read 'പിശാചായി മാറുന്നുവെന്ന പേടി'; 11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു

    ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജണല്‍ ഓഫീസാണ് കേരളത്തിലെ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കേരളത്തിലെ ഹോട്ടലുകള്‍ പരിശോധിച്ച് വരികയായിരുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം എത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
    Published by:Aneesh Anirudhan
    First published: