ആന്ധ്രാ മുൻ മുഖ്യമന്ത്രിയുടെ സഹോദരന്റെ മരണം; മുഖ്യപ്രതി CBI കസ്റ്റഡിയിൽ; ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണം
ആന്ധ്രാ മുൻ മുഖ്യമന്ത്രിയുടെ സഹോദരന്റെ മരണം; മുഖ്യപ്രതി CBI കസ്റ്റഡിയിൽ; ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണം
2019 മാര്‍ച്ച് 15 നാണ് വൈ എസ് വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ ആദ്യംമുതലേ ആരോപണമുന്നയിച്ചിരുന്നു.
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ മുന്‍ മന്ത്രി വൈ എസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. സുനില്‍ യാദവ് എന്നയാളെയാണ് ഗോവയില്‍നിന്ന് സി ബി ഐ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി. Also Read- രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍; കേരളത്തില്‍ ഒന്ന് വിവേകാനന്ദ റെഡ്ഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് സുനില്‍ യാദവിനെ സി ബി ഐ സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ചില തെളിവുകള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിലേക്ക് കടന്നത്. എന്നാല്‍ ഇതിനുപിന്നാലെ സുനില്‍ യാദവ് കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സി ബി ഐ സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.
Also Read- ജനങ്ങളേയും പാര്‍ലമെന്റിനേയും അപമാനിച്ചു; പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ച് 15 നാണ് വൈ എസ് വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ ആദ്യംമുതലേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. Also Read- 'കൊങ്കുനാട്' സംസ്ഥാനം ഇല്ല; തമിഴ്നാട് വിഭജനം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ സുനിത റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകസംഘത്തിന്റെ അന്വേഷണം ചോദ്യം ചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്. ബന്ധുവായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ടാണ് കേസ് സി ബി ഐയ്ക്ക് വിടാത്തതെന്നും സുനിത ചോദിച്ചിരുന്നു. മറ്റൊരു ബന്ധുവായ കടപ്പ എം പി വൈ എസ് അവിനാശ് റെഡ്ഡിക്കും വൈ എസ് ഭാസ്‌കര്‍ റെഡ്ഡിക്കും മരണത്തില്‍ പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇതിനുപിന്നാലെയാണ് വിവേകാനന്ദ റെഡ്ഡിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. Also Read- ആറാം വിവാഹത്തിനൊരുങ്ങുന്ന ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ മൂന്നാം ഭാര്യയുടെ കേസ്
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.