• HOME
  • »
  • NEWS
  • »
  • crime
  • »
  • പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; പ്രതികളെ ജയിൽ മാറ്റാൻ CBI കോടതി

പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; പ്രതികളെ ജയിൽ മാറ്റാൻ CBI കോടതി

പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകി.

  • Share this:
കൊച്ചി: പെരിയ കേസിലെ പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവിട്ട് സിബിഐ കോടതി. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ചികിത്സ അനുവദിച്ചതില്‍ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നൽകിയതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് ജയിൽ മാറ്റാൻ ഉത്തരവിട്ടത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സിബിഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നൽകിയത്.

Also Read-പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ സിബിഐ

കണ്ണൂർ സെൻട്രൽ ജയിലിൽ പീതാംബരനെ പരിശോധിച്ച ഡോക്ടർ പ്രതിക്ക് വിദഗ്ധ ചികിത്സ വേണമെന്നാണ് നിർദ്ദേശിച്ചത്. ഇതിന് തുടർന്നാണ് ഒക്ടോബർ 24-ാം തീയതി കണ്ണൂരിലെ ജില്ലാ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ പീതാംബരനെ പ്രവേശിപ്പിച്ചത്.

Also Read-കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് 2 അഭിഭാഷകർ; വക്കാലത്ത് ഇല്ലാതെ ആളൂർ; തർക്കം മൂത്തപ്പോൾ ചന്തയല്ലെന്ന് കോടതി

പുറം വേദനയെ തുടർന്നാണ് പ്രതി ചികിത്സ ആവശ്യപ്പെട്ടതെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് പീതാംബരൻ 40 ദിവസത്തെ ചികിത്സയിൽ തുടരുന്നത്. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകി.
Published by:Jayesh Krishnan
First published: