• HOME
  • »
  • NEWS
  • »
  • crime
  • »
  • ബസിൽ ശല്യം ചെയ്തയാളുടെ മാസ്ക്ക് പെൺകുട്ടി വലിച്ചൂരി; പൊലീസിൽനിന്ന് സിബിഐയിലെത്തിയ രതീഷ് മോൻ കുടുങ്ങി

ബസിൽ ശല്യം ചെയ്തയാളുടെ മാസ്ക്ക് പെൺകുട്ടി വലിച്ചൂരി; പൊലീസിൽനിന്ന് സിബിഐയിലെത്തിയ രതീഷ് മോൻ കുടുങ്ങി

തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ബസിൽ മാപ്രാണം ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മുൻസീറ്റിൽ ഇരുന്ന പെൺകുട്ടിയെ രതീഷ് ഉപദ്രവിച്ചത്

  • Last Updated :
  • Share this:
    തൃശൂർ: സ്വകാര്യ ബസിൽവെച്ച് മുൻസീറ്റിൽ ഇരുന്ന 17കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അടുത്തിടെ സിബിഐയിൽ ഡെപ്യൂട്ടേഷനിലെത്തിയ പൊലീസ് ഡ്രൈവർ പുല്ലൂർ സ്വദേശി രതീഷ് മോൻ (40) അറസ്റ്റിലായത്. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയി ബസിലാണ് സംഭവം. ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ബസിൽ മാപ്രാണം ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മുൻസീറ്റിൽ ഇരുന്ന പെൺകുട്ടിയെ രതീഷ് ഉപദ്രവിച്ചത്. ഉടൻ പെൺകുട്ടി എഴുന്നേറ്റ് ബഹളംവെക്കുകയും ഉപദ്രവിച്ചയാളുടെ മാസ്ക്ക് വലിച്ചൂരുകയും ചെയ്തു.

    ഇതോടെ സഹയാത്രികർ ഇടപെട്ട് രതീഷ് മോനെ തടഞ്ഞുവെക്കുകയും ഇരിങ്ങാലക്കുട പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് പിടിയിലായത് പൊലീസ് ഡ്രൈവറാണെന്ന കാര്യം വ്യക്തമായത്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ എറണാകുളം യൂണിറ്റിൽ ജോലി ചെയ്യുകയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

    Also Read- 'പറയാന്‍ അറപ്പുണ്ട് എവിടെയാണ് കയറിപ്പിടിച്ചതെന്ന്' കോഴിക്കോട് വെച്ച് അപമാനകരമായ അനുഭവമുണ്ടായതായി നടി

    സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ പിന്നീട് തൃശൂർ പ്രിൻസിപ്പൽ പോക്‌സോ കോടതിയിൽ ഹാജരാക്കി. പ്രതിക്ക് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇതോടെയാണ് പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടത്.

    Summary- A man who tried to sexually harass a 17-year-old girl sitting in the front seat of a private bus was arrested. Ratheesh Mon (40), a native of Pullur, a police driver who was on deputation to CBI recently, was arrested. The incident took place in a bus going from Thrissur to Kodungallur. The suspect was arrested by the Iringalakuda police and later produced in the court and remanded.
    Published by:Anuraj GR
    First published: